2011 ഡിസംബർ 28, ബുധനാഴ്‌ച

നൊമ്പരങ്ങള്‍

 ക്ലോക്കിന്‍റെ മണിയടി ശബ്ദമാണ് ഉറക്കത്തില്‍ നിന്നുണര്‍ത്തിയത്."പടച്ചോനെ,ആറു മണി കഴിഞ്ഞോ??". വായിച്ചിരുന്ന പുസ്തകം താഴെ വീണുകിടക്കുന്നു.അതെടുത്തു സോഫയിലേക്കിട്ടു.ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല."സീതാ,മോളു വന്നില്ലേ?". "ഇല്ല". "അവളിത്രയും വൈകാറില്ലല്ലോ". ഇനിയൊരു മറുപടി സീതയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അവരങ്ങനെയാ,ചോദിച്ചതിനു മാത്രം മറുപടി. ചിലപ്പോള്‍ അതും ഉണ്ടാകില്ല.ഒരു മൂത്ത ചേച്ചിയോടെന്നപോലെയാണ് ഞാന്‍ അവരോടു പെരുമാറുന്നത്.എന്നിട്ടും അവരെപ്പോഴും ഒരകലം സൂക്ഷിക്കുന്നു."സീതയെന്താ എന്നെ വിളിക്കാതിരുന്നത്??". മൌനം മറുപടിയായ് തന്ന് അവരടുക്കളയില്‍ തന്നെ.ഇങ്ങനെയും ഒരു ജന്മം!!
                                        ദേഷ്യമടക്കി ഫോണ്‍ എടുത്തു മോളുടെ മൊബൈലിലേക്ക്  വിളിച്ചു.വിളി കാതോര്‍ത്തിരുന്ന പോലെ അവള്‍ കൊഞ്ചി "എന്താണുമ്മ കുട്ടീ". "എടി  സമയമെത്രയായെന്നറിയോ? നിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞില്ലേ? ". കോപവും സങ്കടവും എല്ലാം വാക്കുകളില്‍ സമാഹരിച്ചു."ഞാന്‍ എപ്പോഴേ എത്തി.ഉമ്മയും സീത ചേച്ചിയും നല്ല ഉറക്കമായിരുന്നല്ലോ.പിന്നെ എങ്ങനെ അറിയാനാ?!!". "എന്നിട്ട് നീ എവിടെയാ ഇപ്പൊ??". "ഉമ്മകുട്ടി ആ ജനലിലൂടെ  ഇങ്ങോട്ടൊന്നു നോക്കിയേ,ഞാനുമ്മയുടെ കൂട്ടുകാരിയുടെ അടുത്തുണ്ട്".എന്നെ അനുനയിപ്പിക്കാനുള്ള  ശ്രമത്തിലാണവള്‍.ഫോണ്‍ ഓഫ്‌ ചെയ്തു വീണ്ടും സോഫയിലേക്ക് ചാഞ്ഞു.മഗരിബ് ബാങ്ക് കൊടുക്കാറായി.നോമ്പിന്‍റെ ക്ഷീണം കൊണ്ടായിരിക്കും ഉറങ്ങിപ്പോയത്.സീത ധൃതിയില്‍ എന്തോ ജോലിയിലാണ്.പാത്രങ്ങളുടെ കലമ്പല്‍ കേള്‍ക്കുന്നുണ്ട്.നോമ്പ് തുറക്കാന്‍ ഒന്നും വേണ്ടെന്നു ഞാന്‍ പറഞ്ഞതാണല്ലോ! മോളെ പേടിച്ചായിരിക്കാം.
                                               "ഉമ്മയെന്തിനാ റംസാന്‍ അല്ലാത്തപ്പോഴും നോമ്പ് എടുക്കുന്നെ??". "എല്ലാം എന്‍റെ മോള്‍ക്ക്‌ വേണ്ടി ". അത് കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിടരും,കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ തരും. "എന്‍റെ ഉമ്മകുട്ടി എത്ര സുന്ദരിയാ,ഉമ്മാക്ക് സിനിമയില്‍ അഭിനയിച്ചുകൂടായിരുന്നോ?"."അതിനു നിന്‍റെ വാപ്പ കെട്ടിക്കൊണ്ടു പോന്നില്ലേ?ഇല്ലെങ്കില്‍ ഞാന്‍ അഭിനയിച്ചേനെ.വേണ്ടാ, സോപ്പിടലൊന്നും വേണ്ട മോള് പോയി നമസ്കരിച്ചിട്ട്‌ വാ".
                  മോളുടെ സന്തോഷം മാത്രമാണ് ഇനിയെന്‍റെ ലക്ഷ്യം.കഴിയുന്നത്ര അവളെ പഠിപ്പിക്കണം.എനിക്ക് കിട്ടാതെ പോയ വിദ്യാഭ്യാസം അവള്‍ക്കു കിട്ടണം.ഉപ്പയില്ലെന്ന കുറവും അവള്‍ക്കുണ്ടാകരുത്.താനെത്ര മോഹിച്ചതാ,കോളേജില്‍ ഒക്കെയൊന്ന് പോകാന്‍! പത്താം ക്ലാസ്സില്‍ ഹാഫ് ഇയര്‍ലി എക്സാം എഴുതാന്‍ മാത്രമേ ഭാഗ്യമുണ്ടായുള്ളൂ.അപ്പോഴേക്കും വിവാഹം ചെയ്തയക്കാന്‍ ഉപ്പാക്കും ഉമ്മാക്കും ധൃതി ആയിരുന്നു.
                                                         ഉപ്പാടെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ബിസിനസ്‌ കണ്ടിട്ടോ,തന്‍റെ സൗന്ദര്യം കണ്ടിട്ടോ,എന്താണെന്നറിയില്ല വിവാഹാഭ്യര്‍ഥനയുമായി പലരും ഉപ്പാനെ സമീപിക്കുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ സുന്ദരനും സല്‍സ്വഭാവിയുമായ ഒരു പയ്യനെ ഉപ്പ മകള്‍ക്കായി കണ്ടെത്തുകയായിരുന്നു,മകളുടെ സമ്മതം നോക്കാതെ! ഉപ്പയോട്‌ എതിര് പറയാനുള്ള ധൈര്യം വീട്ടില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല.ഉപ്പയുടെ മരണശേഷം പലപ്പോഴും ഞാന്‍ ചിന്തിക്കാറുണ്ട് എന്തിനായിരിക്കും അദ്ദേഹമിങ്ങനെ ഞങ്ങളെ ഭയപ്പെടുത്തി ജീവിച്ചത്?! എങ്കിലും , കര്‍ശനമായ ഉപ്പയുടെ താക്കീതുകള്‍ ഭാവിയില്‍ ഞങ്ങള്‍ക്കൊരുപാട് ഗുണം ചെയ്തു.തെറ്റുകളില്‍ നിന്ന് വഴിമാറി നടക്കാന്‍ അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു ഞങ്ങള്‍ക്ക് മാതൃക.
                                  "സീതേച്ചി,നോമ്പ് തുറക്കാന്‍ ഉമ്മാക്കെന്താ ഉണ്ടാക്കിയത്??"."ഉമ്മ ഒന്നും വേണ്ടെന്നു പറഞ്ഞു". "ഉമ്മ വേണ്ടെന്നു പറഞ്ഞാലും ഉണ്ടാക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ??"! മോളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു.പാവം സീത,ഒന്നും മിണ്ടുന്നില്ല.അവളോട്‌ എത്ര തവണ വിലക്കിയതാ,അവരോടിങ്ങനെ കയര്‍ത്തു സംസാരിക്കരുതെന്ന്.തന്‍റെ സ്നേഹക്കൂടുതല്‍ അവളെ വഷളാക്കുന്നുണ്ടോ??
                                 വേഗം എഴുന്നേറ്റു വരാന്തയിലെ ലൈറ്റ് ഓഫ്‌ ആക്കി,അടുക്കളയിലേക്കു ചെന്നു."എന്തിനാ മോളെ സീത ചേച്ചിയോട് ദേഷ്യപ്പെടുന്നേ,ഉമ്മ വേണ്ടെന്നു പറഞ്ഞിട്ടല്ലേ?മോള് നല്ല കുട്ടിയായി പോയിരുന്നു പഠിക്ക്". അവള്‍ തന്നെ തീക്ഷണമായി ഒന്ന് നോക്കിയിട്ട് കടന്നു പോയി.
                 മോള്‍ക്ക്‌ ഒരു വയസ്സുള്ളപ്പോഴാ ഇക്ക അവരെ ഇവിടെ കൊണ്ടു വന്നത്."പാവമാ,ഇവിടെ നിന്നോട്ടെ",അവര്‍ക്കാരുമില്ലെന്നും പറഞ്ഞു."സഹായിക്കുന്ന ഹസ്തം പ്രാര്‍ഥിക്കുന്ന അധരങ്ങളേക്കാള്‍ പാവനമെന്നല്ലേ നിന്‍റെ വചനം".ഒരു കള്ളച്ചിരിയോടെ അദ്ദേഹം പറഞ്ഞു.ഞാനതില്‍ വീഴുമെന്നു ഇക്കാക്കറിയാം."ഞാന്‍ ഗള്‍ഫിലേക്ക് തിരിച്ചു പോയാലും നിനക്കും മോള്‍ക്കും ഒരു കൂട്ടാകുമല്ലോ". "സമ്മതിച്ചു,ഇക്ക ധൈര്യമായി  പൊയ്ക്കോളു".
      ആദ്യമൊക്കെ ഞാന്‍ കരുതി ഇവര്‍ സംസാരിക്കില്ലെന്നാണ് .എന്തു ചോദിച്ചാലും  മൌനം.പിന്നെ ഒറ്റവാക്കിലുള്ള മറുപടി.അവരുടെ ഭൂതകാലം ഇന്നുവരെ ഞാന്‍ ചികഞ്ഞിട്ടില്ല.ഒരിക്കല്‍ എന്തോ ചോദിച്ചപ്പോള്‍ ഇഷ്ടപ്പെടാത്തതുപോലെ തോന്നി.ഓര്‍മിക്കാനാഗ്രഹിക്കാത്ത എന്തോ ഒന്ന് അവരുടെ ജീവിതത്തിലുണ്ടാകാം.
                                        ഇക്ക നാട്ടില്‍ വന്നാല്‍ പാതിരാ വരെ ബന്ധുക്കളും കൂട്ടുകാരും ഉണ്ടാകും.ഒരു നീരസവും പ്രകടിപ്പിക്കാതെ അവര്‍ ജോലി ചെയ്യും.പ്രതിഷേധിക്കാനറിയാത്ത പാവം.
                                              ഒരിക്കല്‍ എന്തോ തിരയുന്ന കൂട്ടത്തില്‍ അവരുടെ ഡ്രസ്സ്‌ വെക്കുന്ന അലമാരയില്‍ നിന്നും ഭംഗിയുള്ള ഒരു പേഴ്സ് കിട്ടി.എനിക്ക് ബര്‍ത്ത് ഡേ ഗിഫ്റ്റ് ആയി ഇക്ക തന്ന അതേ പോലുള്ള പേഴ്സ്.മോളുപയോഗിച്ചു അത് കേടാക്കി കളഞ്ഞു.ഇവര്‍ക്കിതാരു  കൊടുത്തു??ചിലപ്പോള്‍ ഇക്ക വാങ്ങിയ അതേ ഷോപ്പില്‍ നിന്ന് വാങ്ങിയതായിരിക്കും !!
                                                പലപ്പോഴും മോളുടെ ദേഷ്യപ്പെടല്‍ അതിരുകടക്കുമ്പോള്‍ അവളെ ശാസിക്കാറുണ്ട്."അവര്‍ക്കാരുമില്ലാഞ്ഞിട്ടല്ലേ  മോളെ,അള്ളാഹു നമ്മളെ സീതചെച്ചിയെ പോലെ ആക്കിയിരുന്നെങ്കില്‍ നമ്മളും വല്ലവരുടെയും വീട്ടില്‍ പോയി താമസിക്കേണ്ടി വരില്ലേ??" എന്ന്.അപ്പോഴൊക്കെ ഒരു പരിഹാസച്ചിരിയോടെ അവളെന്നെ നോക്കും."ഉമ്മ ഇങ്ങനൊരു പാവമായി പ്പോയല്ലോ!" എന്ന് പറഞ്ഞു കളിയാക്കും.
                                             പക്ഷെ പിന്നീടൊരിക്കല്‍ അവള്‍ ശരിക്കും പൊട്ടിത്തെറിച്ചു .മൊബൈലില്‍ സംസാരിക്കുന്നത് അവര്‍ ശ്രദ്ധിച്ചെന്നും പറഞ്ഞ്.അവരെ ഇറക്കിവിടണമെന്നു പറഞ്ഞവള്‍ വാശി പിടിച്ചു.ഒന്ന് പതുക്കെ പറയൂ,അവര്‍ കേള്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ അവള്‍ കൂടുതല്‍ കൂടുതല്‍ ഒച്ച വച്ചു."കേള്‍ക്കട്ടെ,എല്ലാവരും കേള്‍ക്കട്ടെ.എനിക്കറിയാം എല്ലാം.ഉപ്പ എന്തുകൊണ്ടാ അവരെ ഇവിടെ കൊണ്ട് നിര്‍ത്തിയതെന്ന്".സങ്കടപ്പെടുന്ന  മോളെ  ചേര്‍ത്തുപിടിച്ചു കൊണ്ട് ബെഡ്റൂമിലേക്ക്‌  കൊണ്ടുപോയി.അവള്‍ പറഞ്ഞ ഞെട്ടിക്കുന്ന സത്യത്തിനു മുന്‍പില്‍ പകച്ചു നിന്ന് പോയി.ചില സത്യങ്ങള്‍ നുണകളാകണേ എന്ന് ആരും പ്രാര്‍ഥിച്ചു പോകുന്ന സന്ദര്‍ഭം.ഇക്കയുടെ ഏതോ ഒരു ബന്ധുവിനാല്‍  ചതിക്കപ്പെട്ട  ഒരു പെണ്ണാണത്രെ അവള്‍!
                                             എന്തുകൊണ്ടാണിക്കാര്യം ഇക്ക എന്നില്‍ നിന്നും മറച്ചു വെച്ചത്??തൊട്ടടുത്തായിട്ടും എന്‍റെ എല്ലാമായ കൂട്ടുകാരിയും ഇതുവരെ പറഞ്ഞില്ല.അവളും ഉമ്മയും തമ്മില്‍ ഇക്കാര്യം സംസാരിക്കുന്നത് മോള്‍ കേട്ടതാണത്രെ!!! എങ്കിലും ഇക്ക എന്നില്‍ നിന്നും ഇത് മറച്ചു വെച്ചത് എന്തു കൊണ്ടായിരിക്കും?? ഇക്കാക്കിതില്‍ എന്തെങ്കിലും പങ്കു കാണുമോ??......റബ്ബേ....ഉണ്ടെങ്കില്‍ അദ്ദേഹത്തിന് പൊറുത്തു കൊടുക്കേണമേ...... !!!!  





















   













   

2011 ഡിസംബർ 14, ബുധനാഴ്‌ച

ചാറ്റിങ്

ആകാശം മേഘാവൃതം ആയിരിക്കുന്നു  .ഒരു പുതു മഴയുടെ  ലക്ഷണമുണ്ട്.വരണ്ട ഭുമിയെ കുളിരണിയിക്കാന്‍ ‍ എത്തുന്ന പുതു മഴ കുറേശെ ചാറി തുടങ്ങി .ഉണങ്ങിയ മണല്‍  തരികളില്‍ നിന്നുയരുന്ന  ഉന്മാദ ഗന്ധം ,കാറ്റ് വീശി തുടങ്ങിയപ്പോള്‍   കയ്യില്‍ ഉണ്ടായിരുന കടലാസുകളില്‍ ജീവന്‍ ‍ തുടിച്ചു.
അവന്‍റെ എഴുത്താണ്.നാളെ രാത്രി പത്തു മണിക്കുള്ള  ഫ്ലൈറ്റില്‍

മണലാരണ്യത്തില്‍ നിന്ന് അവന്‍ യാത്ര തിരിക്കും.വെളുപ്പിന് പച്ച പുതച്ച  ഗ്രാമത്തിലെത്തും .ഒന്നുറങ്ങി എഴുന്നേറ്റ് എന്നെ കാണാന്‍ എത്തുമെന്നാണ്  എഴുതിയിരിക്കുന്നത്.
വരരുതെന്ന്  വിലക്കിയപോഴും ,വന്നെങ്കില്‍  ഒന്ന്  കാണാമായിരുന്നു എന്ന് മനസ്സ് മോഹിച്ചു.
ചാറ്റിങ്ങിലൂടെയാണ്   അവനെ പരിചയപ്പെട്ടത്‌
.അമ്മയില്ലെന്നു  അറിഞ്ഞപ്പോള്‍ മനസ്സ് തേങ്ങി .വാത്സല്യമായിരുന്നു  അവനോടെനിക്ക്. മണിക്കൂറുകള്‍ കമ്പ്യൂട്ടറിനു
  മുമ്പില്‍ അവനു വേണ്ടി ചിലവഴിച്ചതും  അത് കൊണ്ട് തന്നെ
മഴക്ക് ശക്തി  കൂടി   വന്നു. ഭൂതകാലം   ഒരു മഴവെള്ള പാച്ചില്‍ പോലെ മനസ്സിലൂടെ  കുത്തിയൊലിച്ചു കടന്നു പോയി.തണുത്ത കാറ്റ് അടിച്ചിട്ടും ശരീരത്തിന് തീരെ ഉന്മേഷം തോന്നുന്നില്ല .മരച്ചില്ലകളില്‍ നിന്ന് ജല കണങ്ങള്‍ ഇറ്റു വീണു കൊണ്ടിരുന്നു .
ഒറ്റപെട്ട ജീവിതത്തിന്‍റെ  മടുപ്പില്‍ നിന്നും ,ഓഫീസിലെ യാന്ത്രിക  ജോലിയുടെ വിരസതയില്‍ നിന്നും ഒരു മോചനത്തിനാണ്
,കൂട്ടുകാരി ഇന്‍റര്‍നെറ്റ് എന്ന  മായാ ലോകത്തിലേക്ക്  തന്നെ കൊണ്ട് പോയത് .ജോലി കഴിഞ്ഞെത്തിയാല്‍ ആ അത്ഭുത ലോകത്തെ വിരല്‍ തുമ്പിലാക്കി
രാവേറെ നീണ്ടു നില്‍ക്കുന്ന സഞ്ചാരം .ഉറക്കം കണ്ണുകളെ കീഴടക്കും വരെ അത് തുടരും .എത്രയെത്ര സൌഹൃദങ്ങള്‍  .................ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്നവ,ദിവസങ്ങള്‍ ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ .എല്ലാം നല്ല സൌഹൃദങ്ങള്‍ ‍ .പക്ഷെ ,എല്ലാവരില്‍ നിന്നും വ്യതസ്തനായി ഇവന്‍ മാത്രം .
ഒരു പാട് വായിക്കുന്ന ലോകജ്ഞാനമുള്ള  സന്മനസ്സുള്ള പയ്യന്‍ .ഖുറാനും ,ബൈബിളും ,ഗീതയും ,ജിബ്രാനും ,സുരയ്യയും..............എല്ലാം ഞങ്ങളുടെ ചാറ്റിങ്ങില്‍ മിന്നി മറഞ്ഞു .തര്‍ക്കിച്ചും ,ഇണങ്ങിയും ,പിണങ്ങിയും ദിവസങ്ങള്‍ ,മാസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു .
കഥകളുടെയും ,കവിതകളുടെയും മറ്റൊരു ലോകം കു‌ടി അവനുണ്ടായിരുന്നു .എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവനിടുന്ന നോട്ടുകളും കമന്‍റുകളും .എങ്കിലും പലപ്പോഴും അവന്‍റെ   ഭൂതകാലം എന്‍റെ
കണ്ണ് നനയിച്ചു .സ്നേഹിക്കാന്‍ അമ്മയില്ലാതെ സംരക്ഷിക്കാന്‍ അച്ഛനില്ലാതെ എല്ലാവരുടെയും കണ്ണിലെ കരടായി ആ കുരുന്നു ബാല്യം .എന്നിട്ടും സ്വന്തം  പ്രയത്നത്തിലൂടെ പഠിച്ചു ഡിഗ്രീയെടുത്തു  ,ഗള്‍ഫില്‍ നല്ലൊരു ജോലിയും കരസ്ഥമാക്കി .
പരിചയപ്പെട്ട നാള്‍ മുതല്‍ വല്ലാത്തൊരു ആത്മ ബന്ധം അവനോടു തോന്നിയിരുന്നു .ആ നല്ല മനസ്സാവാം .അനിയനെ പഠിപ്പിച്ചു ,സഹോദരികളെ വിവാഹം കഴിപ്പിച്ചു ,ചെറുതെങ്കിലും ഒരു വീട് വെച്ച് ,നോക്കാതെ പോയ പിതാവിനെ തിരിച്ചു കൊണ്ട് വന്നു വീട്ടില്‍ താമസിപ്പിച്ച ,അവന്‍റെ  വലിയ മനസ്സ് .
പ്രലോഭനങ്ങളില്‍ ഒരിക്കലും കാല്‍ ഇടറാത്ത   താന്‍ എന്ത്  കൊണ്ടാണ് അവന്‍റെ  മുമ്പില്‍ മാത്രം ..................എപ്പോഴാണ് ഞാനവനെ  സ്നേഹിച്ചു തുടങ്ങിയത് .................എപ്പോഴാണ് എന്‍റെ  വാക്കുകള്‍ക്ക് വഴി തെറ്റിയത് .
ഭൂമിയില്‍ ഇരുട്ട് വ്യാപിച്ചു തുടങ്ങി .കിളികളെല്ലാം തണുപ്പ് കൊണ്ട് നേരത്തെ കൂടുകളിലേക്ക് ചേക്കേറി .ആകാശം തെളിഞ്ഞു ,നക്ഷത്രങ്ങള്‍ മിഴി ചിമ്മി . ഏകാന്തതയുടെ ഒരു രാത്രി കൂടി ആരംഭിച്ചു .അനന്തമായ ഈ ഭൂമിയിലെ ഓരോരുത്തരെയും ദൈവം  സ്നേഹിക്കുന്നു .ആരും തനിച്ചല്ല .മനസ്സ് സ്വയം സാന്ത്വനമോതി  .
  രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോകാനൊരുങ്ങി .വീണ്ടും മനസ്സ് ചഞ്ചലപ്പെടാന്‍ തുടങ്ങി .കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി വിവാഹം വേണ്ടെന്നു വെച്ച് ഒറ്റയ്ക്ക് കഴിയുന്ന ഞാനും അവനെ സ്വാധീനിച്ചിരിക്കാം .എന്നാലും ഒരു ചേച്ചിയുടെ പ്രായമുള്ള ഞാന്‍ ?ഇതു തെറ്റാണോ ............ഈശ്വരാ ...........അവനല്ലേ എന്നോട് സ്നേഹമാണെന്നും ,ഈ സ്നേഹം നിഷേധിക്കരുതെന്നും ,മരണം വരെ ഉണ്ടാകുമെന്നും പറഞ്ഞത് .
   എന്നേക്കാള്‍ നിന്നെ സ്നേഹിക്കാന്‍ അറിയാവുന്ന ഒരു സുന്ദരി കുട്ടിയെ കണ്ടു പിടിച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു.നിങ്ങളൊരു മണ്ടിയാണെന്നു പറഞ്ഞു .അവന്‍റെ  ശൂന്യമായ മനസ്സില്‍ സ്നേഹം നിറച്ചത് ഞാനാണെന്നും ,ഒന്ന് കണ്ടിട്ട് തിരിച്ചു പോയ്ക്കൊള്ളാമെന്നും  ,പിന്നീടൊരിക്കലും  ശല്യം ചെയ്യില്ലെന്നും അവന്‍ ആണയിട്ടു പറഞ്ഞു .എന്നിട്ടും ..............?
വണ്ടിയുടെ ഡോര്‍ ‍ അടക്കുന്ന ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.അടച്ചിട്ട ജനല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ ,ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള എന്‍റെ എല്ലാമായ അവന്‍ .
ഒരു നിമിഷം മനസ്സ് പതറി .കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി വാതിലിലേക്ക് നോക്കി നില്‍ക്കുന്ന അവന്‍റെ  മിഴികള്‍ നിറയുന്നത് വ്യക്തമായി  കണ്ടു .സാവധാനം തിരിച്ചു നടന്നു കാറില്‍ കയറുന്നതിനിടയില്‍ ഒരിക്കല്‍ കുടി അവന്‍ തിരിഞ്ഞു നോക്കി .തിരിച്ചു വിളിക്കണോ .................വേണ്ട ..,എന്‍റെ
കണ്ണുകളും നിറഞ്ഞൊഴുകി .മനസ്സേ എല്ലാം മറക്കൂ...സമൂഹം വികലമായി കാണുന്ന ഈ ബന്ധം ഇവിടെ ..........ഇങ്ങനെ ............അവസാനിക്കട്ടെ .. ഈശ്വരന്‍റെ   കണ്ണില്‍ ഈ ബന്ധം എന്നും പവിത്രമായിരിക്കട്ടെ !!

2011 ഡിസംബർ 4, ഞായറാഴ്‌ച

mani naadathile chila varikal

മനുഷ്യ പിതാവായ ആദമിന്റെ ഭൂമിയിലെകുള്ള ആഗമനത്തിനു മുന്പ് പരുദീസയിലെ വാസകാലത്ത് അന്ത്യപ്രവച്ചകന്റെ നാമം ശ്രദ്ധയില്‍ പെട്ടിരുന്നതായി ഒരു വചനമുണ്ട്
അനേക കോടി ജനങ്ങള്‍ ജനിച്ചു വളര്‍ന് മറഞ്ഞു പോയ ഭുമിയില്‍ പല കാലങ്ങളിലായി ദിവ്യന്മാര്‍ ജന്മം കൊള്ളുകയും   ജനങ്ങള്‍ക് ധര്‍മ്മോപദേശം നല്‍കുകയും ച്യ്ടിടുണ്ട്.
അദില്‍ ബാഹ്യമായി വയവിധ്യങ്ങള്‍  ഉണ്ടെങ്കിലും അടിസ്ഥാന തത്വങ്ങള്‍ ഒന്ന് തന്നെ ആയിരിക്കും .കാരണം ,എല്ലാ ദിവ്യന്മാര്കും   ജ്ഞാനപ്രകാശം നല്കുന്നദ് ഒരേയൊരു സ്രഷ്ടാവ് തന്നെയാണ്‍.സനാദന  ധര്‍മ്മം  അനുസരിച്ച് ബഹുദ്യവ വിശ്വാസം പാപമാണ് .സന്മാര്‍ഗ ഉപദേശികളായ ഉപനിഷത്ത് ആജര്യന്മാര്‍ ഏകദയവ ‍വിശ്വാസികള്‍ ആയിരുന്നു,എന്ന് കരുദാന്‍ തെളിവുണ്ട് ന്യായമുണ്ട് .
 ഹയ്ന്ടവ ഗ്രന്ഥങ്ങളില്‍ പറയുന്ന ദശവടരത്തിലെ പത്താമത്തെ അവദാരമായ കല്‍ക്കിക് പുരാണങ്ങളില്‍  നല്കിയിടുള്ള ലക്ഷണങ്ങള്‍ മുഹമ്മദ്‌ നബിയുടെ ജീവ ചരിത്രവുമായി ഒരു പാട് സമാനതകള്‍ ഉണ്ട്. 
വ്യാസ മുനിയുടെ ഭവിഷ്യല്‍ പുരാണത്തില്‍ പ്രദിസര്‍ഗ പര്‍വ്വത്തില്‍ ലോക ഗുരുവെന് സ്ഥാനപ്പേരുള്ള ഒരു വിദേശി പ്രത്യക്ഷപ്പെടുമെന് പറയുന്നു .
വളരെ നിഗൂധമയ അര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഥര്‍വ വേദത്തിലെ കുന്ദാപസുക്ടതിലും മുഹമ്മദ്‌ നബിയുടെ ജീവിദവുമായി പൊരുത്തപ്പെടുന്ന വര്‍ണ്ണനകള്‍ ഉണ്ട് .
പരിഭാഷ കൊണ്ടും കയ്കടതല്‍ കൊണ്ടും ക്ര്ത്രിമമാകാത്ത . ഹിബ്രു ഭാഷയിലുള്ള ഒറിജിനല്‍ ബയ്ബിളില്‍ ൩൪ സ്ഥലങ്ങളില്‍ മുഹമ്മദ്‌ നബിയുടെ ആഗമനത്തെ പറഞ്ഞിടുണ്ട് .
എല്ലാ ബുദ്ധ മദ ഗ്രന്ഥങ്ങളിലും മയ്ത്രെയന്ടെ വരവിനെ പറ്റി‍ സുചനയുണ്ട് .സവരഷ്ട്രരുടെ അന്ഗീക്ര്‍ത്ത ഗ്രന്ഥമായ സെന്ടവസ്ഥയില്‍ നബിയുടെ വരവിനെ പറ്റി പറഞ്ഞിടുണ്ട് .സോഷ്യന്ദ് (ലോകാനുഗ്രഹി )എന്നാണ് അദ്ദേഹത്തിന് പേര്‍ നല്‍കിയിരിക്കുന്നദ് . സെന്ടവസ്ഥയും,ടെസാതീരും വ്യത്യസ്ത ഗ്രന്ഥങ്ങള്‍ ആണെങ്കിലും അവയുടെ അനുകുലികള്‍ രണ്ടു വിഭാഗം ജനങ്ങള്‍ ഉണ്ടെങ്കിലും ലോകം പ്രദീക്ഷിച്ചിരുന്ന അന്ത്യ പ്രവാജകാന്‍ മുഹമ്മദ്‌ നബിയാനെനു ആധികാരികമായി സ്ഥിരീകരികുന്നടിനുള്ള യത്നമാണ് ഈ പുസ്തകതിന്ടെ ഉള്ളടക്കം .