2011 ജൂൺ 28, ചൊവ്വാഴ്ച

മഴയാണ് നീ

മഴയാണ് നീ
ഇടയ്ക്കു കുണുങ്ങിയും 
ഇടയ്ക്കു ആര്ത്തലച്ചും 
എന്നെ കുളിരുള്ള കരങ്ങളാല്‍ 
മെല്ലെ പൊതിയുന്ന 
എന്റെ പ്രിയ മഴ. 
ഈ കുളിരിനെ 
അത് ക്ഷണികമാണെങ്കിലും 
പുല്കാതെ വയ്യ 

2011 ജൂൺ 24, വെള്ളിയാഴ്‌ച

അവള്‍

      എന്നും രാവിലെ ഉറക്കം ഉണര്‍ന്നാല്‍ മഞ്ഞു പെയ്യുന്ന ചെമ്പക മരചുവട്ടിലേക്ക്‌ അവള്‍ ഓടിയെത്തും.ജലകണങ്ങള്‍ പറ്റിപ്പിടിച്ച ചെമ്പകപ്പൂക്കള്‍ അരുമയോടെ പെറുക്കിയെടുത്തു പാവാടയില്‍ പൊതിഞ്ഞു നനഞ്ഞ ഇലകളില്‍ പാദങ്ങള്‍ അമര്‍ത്തി തിരിച്ചു വീട്ടില്‍ എത്തും..
          പിന്നെ പങ്കുവെക്കല്‍ ആണ്...ടീച്ചര്‍ക്ക്‌,കൂട്ടുകാരികള്‍ക്ക്,അമ്മയെ പോലെ അവള്‍ സ്നേഹിക്കുന്ന ആയക്ക്‌..പിന്നെ,പുസ്തക സന്ജിയും തോളിലിട്ടു നിഴല് പോലെ എന്നും കൂടെ വരുന്ന കൂട്ടുകാരന്..വലിയ ചെമ്പകപ്പൂക്കള്‍ തിരഞ്ഞെടുത്തു ആദ്യമേ അവള്‍ മാറ്റിവെക്കുമായിരുന്നു,അവനു വേണ്ടി!! അവളുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കാന്‍ അവനല്ലാതെ മറ്റൊരാള്‍ അവള്‍ക്കില്ലല്ലോ!!
           മാസങ്ങള്‍,വര്‍ഷങ്ങള്‍...അവള്‍ വളര്‍ന്നു കൊണ്ടേയിരുന്നു...കൂടെ അവളുടെ ചെമ്പകമരവും...കളിക്കൂട്ടുകാരനും...പിന്നെ എഴുത്തുകാരന്‍ ആയ അച്ഛന്‍റെ പ്രശസ്തിയും..ഒന്നും അവള്‍ അറിഞ്ഞില്ല..അവളുടെ ലോകം മറ്റൊന്നായിരുന്നു...അനാഥത്വം അവളുടെ സന്തോഷങ്ങളെ ഹനിച്ചു കളഞ്ഞു...അമ്മയില്ലാത്ത ഏതൊരു പെണ്‍കുട്ടിക്കും ഉണ്ടാകാവുന്ന ഒറ്റപ്പെടല്‍..!!
        മകളോട് ഒന്ന് സംസാരിക്കാന്‍ പോലും സമയം ഇല്ലാത്ത അച്ഛനും,സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന വീടും.. കൂട്ടുകാരനും ജീവിതം തേടി യാത്രയായപ്പോള്‍ അവളുടെ ഏകാന്തതയ്ക്ക് ആഴം കൂടി..എല്ലാം അവള്‍ വെറുത്തു...അച്ഛനെ...അച്ഛന്‍റെ കൂട്ടുകാരെ...എഴുത്തുകളെ...പ്രശസ്തിയെ...എല്ലാം...എപ്പോഴൊക്കെയോ കളിക്കൂട്ടുകാരനും ഓര്‍മ പുതുക്കി തിരിച്ചു പോയി...ഒരിക്കല്‍ അച്ഛനും അവളെ തനിച്ചാക്കി ജീവിതത്തിന്‍റെ പടിയിറങ്ങി പോയി....മകള്‍ക്കായി വലിയൊരു പുസ്തക ശേഖരം മാത്രം ബാക്കിയാക്കി...
      വാടിയ ചെമ്പകപൂക്കള്‍ക്കിടയില്‍ മറ്റൊരു പൂവായി...അച്ഛന്‍റെ പുസ്തകങ്ങള്‍ക്കിടയില്‍ ...അവള്‍ തന്‍റെ ജീവിതം തിരഞ്ഞുകൊണ്ടിരുന്നു...വിലപ്പെട്ട ആ താളുകള്‍ക്കിടയില്‍,ഒരിക്കലും കണ്ടിട്ടില്ലാത്ത,സ്നേഹനിധിയായ ഒരച്ഛന്റെ ഡയറി കുറിപ്പുകള്‍ അവള്‍ കണ്ടെത്തി,തന്‍റെ ജീവിതവും...ചെമ്പകപൂക്കള്‍ പെറുക്കാന്‍ ഓടുന്ന മകളെ നിറകണ്ണുകളോടെ മാത്രം നോക്കിനില്‍ക്കാറുള്ള,അവളറിയാതെ അവളുടെ ഓരോ വളര്‍ച്ചയും,മാറ്റങ്ങളും ശ്രദ്ധിച്ചു,പരിപാലിച്ചിരുന്ന അച്ഛന്‍‍..മകളോടുള്ള സ്നേഹം കുറയാതിരിക്കാന്‍ മറ്റൊരു അമ്മയെ കണ്ടെത്താത്ത,കളിക്കൂട്ടുകാരന്റെ കൈകളില്‍ അവള്‍ പോലും അറിയാതെ മകളെ  ഏല്പിച്ചു കൊടുത്ത ഉത്തരവാദിത്വം ഉള്ള ഒരു പിതാവ്..!!!എല്ലാം അവളുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമായിരുന്നു...ഓരോന്നും ഓരോ സങ്കടപുഴകള്‍ ആയി അവളിലൂടെ ഒഴുകിക്കൊണ്ടിരുന്നു....കഥകളായി...കവിതകളായി....പിന്നെ അവള്‍ മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു....അവള്‍ പോലുമറിയാതെ....
(സമര്‍പ്പിക്കുന്നത് : എന്‍റെ എല്ലാം ആയ ഉപ്പാക്ക്)