2011 ഡിസംബർ 14, ബുധനാഴ്‌ച

ചാറ്റിങ്

ആകാശം മേഘാവൃതം ആയിരിക്കുന്നു  .ഒരു പുതു മഴയുടെ  ലക്ഷണമുണ്ട്.വരണ്ട ഭുമിയെ കുളിരണിയിക്കാന്‍ ‍ എത്തുന്ന പുതു മഴ കുറേശെ ചാറി തുടങ്ങി .ഉണങ്ങിയ മണല്‍  തരികളില്‍ നിന്നുയരുന്ന  ഉന്മാദ ഗന്ധം ,കാറ്റ് വീശി തുടങ്ങിയപ്പോള്‍   കയ്യില്‍ ഉണ്ടായിരുന കടലാസുകളില്‍ ജീവന്‍ ‍ തുടിച്ചു.
അവന്‍റെ എഴുത്താണ്.നാളെ രാത്രി പത്തു മണിക്കുള്ള  ഫ്ലൈറ്റില്‍

മണലാരണ്യത്തില്‍ നിന്ന് അവന്‍ യാത്ര തിരിക്കും.വെളുപ്പിന് പച്ച പുതച്ച  ഗ്രാമത്തിലെത്തും .ഒന്നുറങ്ങി എഴുന്നേറ്റ് എന്നെ കാണാന്‍ എത്തുമെന്നാണ്  എഴുതിയിരിക്കുന്നത്.
വരരുതെന്ന്  വിലക്കിയപോഴും ,വന്നെങ്കില്‍  ഒന്ന്  കാണാമായിരുന്നു എന്ന് മനസ്സ് മോഹിച്ചു.
ചാറ്റിങ്ങിലൂടെയാണ്   അവനെ പരിചയപ്പെട്ടത്‌
.അമ്മയില്ലെന്നു  അറിഞ്ഞപ്പോള്‍ മനസ്സ് തേങ്ങി .വാത്സല്യമായിരുന്നു  അവനോടെനിക്ക്. മണിക്കൂറുകള്‍ കമ്പ്യൂട്ടറിനു
  മുമ്പില്‍ അവനു വേണ്ടി ചിലവഴിച്ചതും  അത് കൊണ്ട് തന്നെ
മഴക്ക് ശക്തി  കൂടി   വന്നു. ഭൂതകാലം   ഒരു മഴവെള്ള പാച്ചില്‍ പോലെ മനസ്സിലൂടെ  കുത്തിയൊലിച്ചു കടന്നു പോയി.തണുത്ത കാറ്റ് അടിച്ചിട്ടും ശരീരത്തിന് തീരെ ഉന്മേഷം തോന്നുന്നില്ല .മരച്ചില്ലകളില്‍ നിന്ന് ജല കണങ്ങള്‍ ഇറ്റു വീണു കൊണ്ടിരുന്നു .
ഒറ്റപെട്ട ജീവിതത്തിന്‍റെ  മടുപ്പില്‍ നിന്നും ,ഓഫീസിലെ യാന്ത്രിക  ജോലിയുടെ വിരസതയില്‍ നിന്നും ഒരു മോചനത്തിനാണ്
,കൂട്ടുകാരി ഇന്‍റര്‍നെറ്റ് എന്ന  മായാ ലോകത്തിലേക്ക്  തന്നെ കൊണ്ട് പോയത് .ജോലി കഴിഞ്ഞെത്തിയാല്‍ ആ അത്ഭുത ലോകത്തെ വിരല്‍ തുമ്പിലാക്കി
രാവേറെ നീണ്ടു നില്‍ക്കുന്ന സഞ്ചാരം .ഉറക്കം കണ്ണുകളെ കീഴടക്കും വരെ അത് തുടരും .എത്രയെത്ര സൌഹൃദങ്ങള്‍  .................ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുങ്ങുന്നവ,ദിവസങ്ങള്‍ ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്നവ .എല്ലാം നല്ല സൌഹൃദങ്ങള്‍ ‍ .പക്ഷെ ,എല്ലാവരില്‍ നിന്നും വ്യതസ്തനായി ഇവന്‍ മാത്രം .
ഒരു പാട് വായിക്കുന്ന ലോകജ്ഞാനമുള്ള  സന്മനസ്സുള്ള പയ്യന്‍ .ഖുറാനും ,ബൈബിളും ,ഗീതയും ,ജിബ്രാനും ,സുരയ്യയും..............എല്ലാം ഞങ്ങളുടെ ചാറ്റിങ്ങില്‍ മിന്നി മറഞ്ഞു .തര്‍ക്കിച്ചും ,ഇണങ്ങിയും ,പിണങ്ങിയും ദിവസങ്ങള്‍ ,മാസങ്ങള്‍ പൊയ്ക്കൊണ്ടിരുന്നു .
കഥകളുടെയും ,കവിതകളുടെയും മറ്റൊരു ലോകം കു‌ടി അവനുണ്ടായിരുന്നു .എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും അവനിടുന്ന നോട്ടുകളും കമന്‍റുകളും .എങ്കിലും പലപ്പോഴും അവന്‍റെ   ഭൂതകാലം എന്‍റെ
കണ്ണ് നനയിച്ചു .സ്നേഹിക്കാന്‍ അമ്മയില്ലാതെ സംരക്ഷിക്കാന്‍ അച്ഛനില്ലാതെ എല്ലാവരുടെയും കണ്ണിലെ കരടായി ആ കുരുന്നു ബാല്യം .എന്നിട്ടും സ്വന്തം  പ്രയത്നത്തിലൂടെ പഠിച്ചു ഡിഗ്രീയെടുത്തു  ,ഗള്‍ഫില്‍ നല്ലൊരു ജോലിയും കരസ്ഥമാക്കി .
പരിചയപ്പെട്ട നാള്‍ മുതല്‍ വല്ലാത്തൊരു ആത്മ ബന്ധം അവനോടു തോന്നിയിരുന്നു .ആ നല്ല മനസ്സാവാം .അനിയനെ പഠിപ്പിച്ചു ,സഹോദരികളെ വിവാഹം കഴിപ്പിച്ചു ,ചെറുതെങ്കിലും ഒരു വീട് വെച്ച് ,നോക്കാതെ പോയ പിതാവിനെ തിരിച്ചു കൊണ്ട് വന്നു വീട്ടില്‍ താമസിപ്പിച്ച ,അവന്‍റെ  വലിയ മനസ്സ് .
പ്രലോഭനങ്ങളില്‍ ഒരിക്കലും കാല്‍ ഇടറാത്ത   താന്‍ എന്ത്  കൊണ്ടാണ് അവന്‍റെ  മുമ്പില്‍ മാത്രം ..................എപ്പോഴാണ് ഞാനവനെ  സ്നേഹിച്ചു തുടങ്ങിയത് .................എപ്പോഴാണ് എന്‍റെ  വാക്കുകള്‍ക്ക് വഴി തെറ്റിയത് .
ഭൂമിയില്‍ ഇരുട്ട് വ്യാപിച്ചു തുടങ്ങി .കിളികളെല്ലാം തണുപ്പ് കൊണ്ട് നേരത്തെ കൂടുകളിലേക്ക് ചേക്കേറി .ആകാശം തെളിഞ്ഞു ,നക്ഷത്രങ്ങള്‍ മിഴി ചിമ്മി . ഏകാന്തതയുടെ ഒരു രാത്രി കൂടി ആരംഭിച്ചു .അനന്തമായ ഈ ഭൂമിയിലെ ഓരോരുത്തരെയും ദൈവം  സ്നേഹിക്കുന്നു .ആരും തനിച്ചല്ല .മനസ്സ് സ്വയം സാന്ത്വനമോതി  .
  രാവിലെ എഴുന്നേറ്റു കുളിച്ചു അമ്പലത്തില്‍ പോകാനൊരുങ്ങി .വീണ്ടും മനസ്സ് ചഞ്ചലപ്പെടാന്‍ തുടങ്ങി .കുടുംബത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി വിവാഹം വേണ്ടെന്നു വെച്ച് ഒറ്റയ്ക്ക് കഴിയുന്ന ഞാനും അവനെ സ്വാധീനിച്ചിരിക്കാം .എന്നാലും ഒരു ചേച്ചിയുടെ പ്രായമുള്ള ഞാന്‍ ?ഇതു തെറ്റാണോ ............ഈശ്വരാ ...........അവനല്ലേ എന്നോട് സ്നേഹമാണെന്നും ,ഈ സ്നേഹം നിഷേധിക്കരുതെന്നും ,മരണം വരെ ഉണ്ടാകുമെന്നും പറഞ്ഞത് .
   എന്നേക്കാള്‍ നിന്നെ സ്നേഹിക്കാന്‍ അറിയാവുന്ന ഒരു സുന്ദരി കുട്ടിയെ കണ്ടു പിടിച്ചു തരാമെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു.നിങ്ങളൊരു മണ്ടിയാണെന്നു പറഞ്ഞു .അവന്‍റെ  ശൂന്യമായ മനസ്സില്‍ സ്നേഹം നിറച്ചത് ഞാനാണെന്നും ,ഒന്ന് കണ്ടിട്ട് തിരിച്ചു പോയ്ക്കൊള്ളാമെന്നും  ,പിന്നീടൊരിക്കലും  ശല്യം ചെയ്യില്ലെന്നും അവന്‍ ആണയിട്ടു പറഞ്ഞു .എന്നിട്ടും ..............?
വണ്ടിയുടെ ഡോര്‍ ‍ അടക്കുന്ന ശബ്ദമാണ് ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.അടച്ചിട്ട ജനല്‍ പഴുതിലൂടെ നോക്കിയപ്പോള്‍ ,ഫോട്ടോയില്‍ മാത്രം കണ്ടിട്ടുള്ള എന്‍റെ എല്ലാമായ അവന്‍ .
ഒരു നിമിഷം മനസ്സ് പതറി .കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തി വാതിലിലേക്ക് നോക്കി നില്‍ക്കുന്ന അവന്‍റെ  മിഴികള്‍ നിറയുന്നത് വ്യക്തമായി  കണ്ടു .സാവധാനം തിരിച്ചു നടന്നു കാറില്‍ കയറുന്നതിനിടയില്‍ ഒരിക്കല്‍ കുടി അവന്‍ തിരിഞ്ഞു നോക്കി .തിരിച്ചു വിളിക്കണോ .................വേണ്ട ..,എന്‍റെ
കണ്ണുകളും നിറഞ്ഞൊഴുകി .മനസ്സേ എല്ലാം മറക്കൂ...സമൂഹം വികലമായി കാണുന്ന ഈ ബന്ധം ഇവിടെ ..........ഇങ്ങനെ ............അവസാനിക്കട്ടെ .. ഈശ്വരന്‍റെ   കണ്ണില്‍ ഈ ബന്ധം എന്നും പവിത്രമായിരിക്കട്ടെ !!

7 അഭിപ്രായങ്ങൾ:

  1. കുറച്ചു കൂടി എഡിറ്റ്‌ ചെയ്തു അക്ഷരതെറ്റൊക്കെ നന്നാക്കിയാല്‍ നല്ല കഥ
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പറഞ്ഞു എവിടെയെങ്കിലും എത്തിക്കാമായിരുന്നു. ഒരു ചെറിയ ഹോം വര്‍ക്കിന്റെ കുറവ് അത്രമാത്രം.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  3. ഒന്നും മറ്റൊന്നിനും പകരം ആവില്ല.....ജീവിതത്തെ തന്നെ നല്‍കിയാലും ചില ജീവിതങ്ങള്‍ പടുതുയരുകയുമില്ല എന്നതും സത്യം

    മറുപടിഇല്ലാതാക്കൂ
  4. njan ithu onnil kooduthal pravashyam vayichu ethra vattam anennu parayunnilla.........eniku kure ishtayi..iniyum kooduthal pratheekhikkunnu...

    മറുപടിഇല്ലാതാക്കൂ
  5. !.... ഒരിക്കല്‍ കുടി അവന്‍ തിരിഞ്ഞു നോക്കി.... നന്നായി തിരിഞ്ഞു നോക്കാനുള്ള മനസ്സെങ്കിലും ഉണ്ടായല്ലോ ....കൊള്ളാം
    കഥയല്ല ജീവിതം പോലെയുണ്ട്.....പല ജീവിതങ്ങലനല്ലോ ..നല്ല കഥകളാകുന്നത്.............ഇനിയും എഴുത്തുക ... വേദനിക്കുന്ന മനസ്സിന് ഒരസ്വാസമാകട്ടെ....എന്റെ എല്ലാവിധ ആശംസകളും.....

    മറുപടിഇല്ലാതാക്കൂ
  6. അവനു ആ വീട് തുറക്കാന്‍ കഴിഞ്ഞില്ലെലും...... ആ മനസ് തുറക്കാന്‍ കഴിഞ്ഞല്ലോ... ഭാഗ്യവാന്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രലോഭനങ്ങളില്‍ ഒരിക്കലും കാല്‍ ഇടറാത്ത താന്‍ എന്ത് കൊണ്ടാണ് അവന്‍റെ മുമ്പില്‍ മാത്രം ..................എപ്പോഴാണ് ഞാനവനെ സ്നേഹിച്ചു തുടങ്ങിയത് .................എപ്പോഴാണ് എന്‍റെ വാക്കുകള്‍ക്ക് വഴി തെറ്റിയത്

      ഇല്ലാതാക്കൂ